പറന്നുയരാൻ ശ്രമിക്കവെ
വെടിയേറ്റതാണ്.
നിലയറ്റ്
താവളത്തിലേക്കു തന്നെ
കൂപ്പുകുത്തുകയാണ്,
ഒറ്റയാത്രികനുള്ളൊരു
പോർവിമാനം.
ഓർമ്മകളിൽ നിന്ന് വേർപെട്ടും
കളിചിരികളിൽ നിന്ന് കാൽവഴുതിയും
പ്രശാന്തമായൊരാഴത്തിലേക്ക് വീണ്
“ബ്ളും”
എന്നു വിലയപ്പെടുന്നുണ്ട്
മായക്കാഴ്ച്ചകൾ പതിച്ചൊരു പതംഗഗൗരവം.
ഓടിക്കൂടിയ കാഴ്ചക്കാർക്കിടയിലേക്ക്
കോക്പിറ്റ് തുറന്നിറങ്ങി വരുന്നുണ്ടല്ലോ
തൂങ്ങിച്ചത്തവന്റെ കാലുകൾ.
ഏതൊരജ്ഞാത റിപ്പബ്ളിക്കിന്റെ
പതാകയാണാവോ
അവന്റെ കഴുത്തിനെ ചുറ്റിപ്പിണയുന്നത്.
ഏതപൂർണകവിതയുടെ
ലിപിവിന്യാസമാണാവോ
അവന്റെ കടക്കണ്ണു തൂർന്ന്
ചുവന്നൊഴുകുന്നത്.
എന്തായാലും ആശ്വാസത്തിനു വകയുണ്ട്.
നെഞ്ചോടുചേർത്ത്
താങ്ങിപ്പിടിച്ചിട്ടുണ്ടവൻ
സ്മൃതികളുടെ കനത്ത ബ്ളാക്ബോക്സ്.
6 comments:
ശരിയാണ് സുഹ്യത്തെ ഏതവസ്ഥയിലും നമ്മൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്, സ്മ്യതികളുടെ നിറമില്ലാത്ത ബ്ലാക്ക് ബോക്സ്..
valare shariyanu...... aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane......
വളരെ നന്നായിട്ടുണ്ട്. മികച്ച ഭാവന. ഇനിയും എഴുതുക. ആശംസകള്‍....
ടി പിയുടെ കൊലപാതകമാണോ കവിതയുടെ പ്രചോദനം?
ഇനിയും എഴുതുക. ...ആശംസകള്‍...:)
ഷാഫി,നജ്മുദീൻ,ജയരാജ്,ഭാനു,രൈഹാന- വായനക്കും,കമന്റിനും നന്ദി. ഭാനു, ശരിയാണ്,TP വന്നിരുന്നു എഴുത്തിനിടയിൽ !
Post a Comment