Monday, May 28, 2012

സഖാവിന്റെ മുഖം

അമ്പത്തൊന്നുരു

വായിച്ചു കഴിഞ്ഞിട്ട്

മൃത്യുവടച്ചു വച്ചിരിക്കയാണ്‌

സഖാവിന്റെ മുഖം.



പുനർവായനകളിലിളകി

ക്രമം തെറ്റിക്കിടപ്പുണ്ട്

വാക്കുകളും

വരകളും.



ആഴമേറിയ അപഗ്രഥനങ്ങളിലുലഞ്ഞ്

അടർന്നു പോയിട്ടുണ്ട്

അലങ്കാരങ്ങളും

സന്ധിയും.



വാരിക്കെട്ടി-

പ്പുറന്തളത്തിലെങ്ങാനും

മറന്നുവച്ചേക്കാമെന്നു കരുതുമ്പോൾ



വരുന്നല്ലോ!

വരികൾപൊട്ടി-

ച്ചെമ്പരത്തിച്ചിന്തകൾ.



തുന്നിക്കൂട്ടി-

യുരപ്പുരയിലെങ്ങാനും

അടച്ചിട്ടേക്കാമെന്നു വയ്ക്കുമ്പോൾ



വിടർന്നല്ലോ!

മുളനീട്ടി

നാനാർത്ഥത്തിന്റെ ചിന്തുകൾ.





4 comments:

ശ്രീനാഥന്‍ said...

ശശി,മറക്കാനാകുന്നില്ല ആ മനുഷ്യനെ,ഉമിത്തീ പോലെ നീറിപ്പിടിയ്ക്കുകയാണയാൾ എല്ലാ വിവാദങ്ങൾക്കും മീതെ. കവിതക്ക് നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍........................... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ, നാളെ.........? വായിക്കണേ...............

പി. വിജയകുമാർ said...

ശക്തവും സാന്ദ്രവുമായ രചന.ചിന്തിപ്പിക്കുന്നതും.
'വരുന്നല്ലോ!
വരികൾ പൊട്ടി-
ച്ചെമ്പരത്തിച്ചിന്തകൾ.'
............
ആശംസകൾ.

SASIKUMAR said...

ശ്രീനാഥൻ,ജയരാജ്,വിജയകുമാർ നന്ദി! വായനക്കും കമന്റിനും.ഒപ്പം സഖാവിന്റെ മുഖം കാണാൻ വരിനിന്ന അനേകർക്കും.