Saturday, September 8, 2012

ഇര

കൊമ്പുള്ളതോ
കുറുമ്പുള്ളതോ എന്നറിയില്ല.

കടമ്പോ
നീലക്കരിമ്പോയെന്നും
കടലോ
കിണർവട്ടമോയെന്നും

തിരിയുന്നില്ല സുഹൃത്തേ !

പൂത്തുലഞ്ഞതോ
ധ്യാനിച്ചുനില്പതോ
അതല്ല

കേഴയോ
കേഴുന്നതോ ആർക്കറിയാം !

ഒരു മിന്നൽപ്പഴുതിലൂടെ-
യാകെക്കണ്ടത്
പേടികൊണ്ടെഴുതിയ കൺകളും
നനഞ്ഞൊട്ടിപ്പോയൊരുടൽ മുഴുപ്പും മാത്രം.

കാട്ടിലേക്കും
വീട്ടിലേക്കും തിരിയുന്ന
കൂട്ടുപാതയിൽ
കൂട്ടുതെറ്റി നില്പാണ്‌.

ആകട്ടെ ! നീയെവിടെയാണിപ്പോൾ?
രാത്രിയല്പം വൈകിയാലും വേണ്ടില്ല
വന്നേക്കണം.

വെടിയിറച്ചി നുണഞ്ഞ നാൾ തന്നെ
മറന്നുപോയല്ലോ നമ്മൾ.

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

...
കൂട്ടുപാതയിലെ കൂട്ട് തെറ്റിയുള്ള നില്‍പ്പ്..
നല്ല ചിത്രങ്ങള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കൂട്ടുപാതയിൽ
കൂട്ടുതെറ്റി നില്പാണ്‌..

നന്നായിട്ടുണ്ട്

the man to walk with said...

വെടിയിറച്ചി നുണഞ്ഞ നാൾ തന്നെ
മറന്നുപോയല്ലോ നമ്മൾ.

Best wishes

ഒരില വെറുതെ said...

ഉള്ളില്‍ ചുരമാന്തുന്നു
എല്ലാ പൂമണങ്ങള്‍ക്കിടയിലും
വേട്ടയുടെ പ്രാക്തന വിളികള്‍.
ഇരയ്ക്കു മാത്രമറിയാം
വേട്ടയാടപ്പെടുന്നതിന്‍ ദുര്യോഗം.

ഭാനു കളരിക്കല്‍ said...

ഇരയുടേയും വേട്ടയുടേയും സമസ്യകള്‍

. നല്ലത്.