ഇണയോടൊത്ത്
ചുറ്റിനടക്കാൻ കൊതിച്ചതാണ്.
സമ്മതിച്ചില്ല.
ആഴിക്കൂടിനുള്ളിൽ
ചുറ്റിത്തിരിഞ്ഞു കിടന്ന്
നഗരം കാണാനായിരുന്നു കല്പന.
തൊടിയിലെ കുറിഞ്ഞിക്കാട്ടിലെങ്ങാനും
പറ്റിക്കൂടാൻ മോഹിച്ചതാണ്.
നടന്നില്ല.
നഗരം കാണാനായിരുന്നു കല്പന.
തൊടിയിലെ കുറിഞ്ഞിക്കാട്ടിലെങ്ങാനും
പറ്റിക്കൂടാൻ മോഹിച്ചതാണ്.
നടന്നില്ല.
പേരറിയാത്ത പച്ചിലകൾക്കൊപ്പം
വെന്തുകിടക്കാനായിരുന്നു വിധി.
എന്നിട്ടും തീർന്നിരുന്നില്ല
കൃതഹസ്തരുടെ കനിവുകൾ.
നീളൻകത്തി കൊണ്ടു
നേർമ്മയോടെ നുറുക്കി
ഫലമൂലങ്ങളുടെ നിശാവസ്ത്രമണിയിച്ച്
രുചിരസികർക്കരികിലേക്ക് പറഞ്ഞുവിട്ടു.
സിത്താറിന്റെ നേർത്ത വീചികളിൽ
തലചേർത്തു വച്ച്
അലസം ചവച്ചിറക്കുമ്പോൾ
കവികളുടെ മുഖമുള്ളൊരാളാണാദ്യം
'ഷവർമ’ യെന്നവളെ വിളിച്ചത്.
ഷവർമ- പ്രശസ്തമായ അറേബ്യൻ ആഹാരം.
വെന്തുകിടക്കാനായിരുന്നു വിധി.
എന്നിട്ടും തീർന്നിരുന്നില്ല
കൃതഹസ്തരുടെ കനിവുകൾ.
നീളൻകത്തി കൊണ്ടു
നേർമ്മയോടെ നുറുക്കി
ഫലമൂലങ്ങളുടെ നിശാവസ്ത്രമണിയിച്ച്
രുചിരസികർക്കരികിലേക്ക് പറഞ്ഞുവിട്ടു.
സിത്താറിന്റെ നേർത്ത വീചികളിൽ
തലചേർത്തു വച്ച്
അലസം ചവച്ചിറക്കുമ്പോൾ
കവികളുടെ മുഖമുള്ളൊരാളാണാദ്യം
'ഷവർമ’ യെന്നവളെ വിളിച്ചത്.
ഷവർമ- പ്രശസ്തമായ അറേബ്യൻ ആഹാരം.
5 comments:
അവള് ഇസ്കന്ദര്‍ ഉസ്ത രചിച്ചൊരു തുര്‍ക്കിഷ് കാവ്യം....
നന്നായി എഴുതി
ശുഭാശംസകള്‍ .....
നന്നായി എഴുതി
ആഹാ...
"ഷ - വര്‍മ്മ" ക്ഷത്രിയ വംശമാണ്. നമ്മുടെ പന്തിയില്‍ ചേര്‍ക്കാന്‍ യോഗ്യന്‍ . എന്നൊരു കമന്റും കേട്ടു.
Nannnayirikkunnu
Post a Comment