Tuesday, January 14, 2014

വേഗപ്പൂട്ട്




മദ്ധ്യവയസ്സിലോടുന്ന
എന്റെ പ്രണയത്തിന‌്

ഈയിടെയായി
അമിതവേഗമാണെന്ന്
പ്രിയതമയുടെ സാക്ഷ്യം.

ആളേറിയ നിരത്തുകളിൽ
ഗൌരവച്ചില്ലുയർത്തി വച്ച്

തൊട്ടുതൊട്ടില്ലെന്നു
പാഞ്ഞുപോകുന്നതായി
തെരുവുകളുടെ നീരസം.

ഓർമ്മകൾക്കിടയി-
ലൊരുവേള പോലും

നിർത്തലില്ലാതെ-
യോടിമറയുന്നത്

‘എന്തു ക്രൂര‘മെന്നു
കൂട്ടുകാരുടെ പിണക്കം.

ഏറെത്തളർന്ന്
വീടണയുമ്പോഴല്ലേ രസം !

കാത്തിരിപ്പുണ്ടെന്നെ,
വേഗപ്പൂട്ടു വിൽക്കുന്ന
കടയിൽ നിന്നെത്തിയൊരു
യൌവനം !!

4 comments:

സൗഗന്ധികം said...

THAT'S THE LOVE LOCK..!! NO NEED TO WORRY... :)

NICE POEM..

ajith said...

നന്നായിരിയ്ക്കുന്നു

മാധവൻ said...

അമിത വേഗമെന്ന് ഒരിക്കല്‍,
ഒപ്പെമെത്താത്തതെന്തെന്ന് മറ്റൊരിക്കല്‍....

വേഗപ്പൂട്ട് കൊള്ളാം ശശി

ഭാനു കളരിക്കല്‍ said...

:) മന്ദതയിലും സൌന്ദര്യമുണ്ടല്ലോ...