കാട്ടിൽപ്പോയില്ലെങ്കിലെന്ത്
ഊരുതെണ്ടിനടന്നതായറിയാം,
ബഹുവർഷങ്ങൾ.
ശിലയെ ജീവിപ്പിച്ചില്ലെന്നതു
നേരു തന്നെ.
എന്നാലും,
ശിലാഹൃദയങ്ങളിൽപ്പോലും
ചേർത്തു വച്ചതോർമ്മയുണ്ട്,
വാക്കിന്റെ പുതുജീവൻ
!
നിത്യേന മോക്ഷം കൊടുത്തിരുന്നു,
ഭാഷയിലെ കഴുകിനും
കബന്ധങ്ങൾക്കും.
കവിതയ്ക്കുമേൽ ചിറകെട്ടി
വാനരരോടൊത്തു വാണു.
മായാമൃഗത്തിന്റെ പിൻപറ്റി
കരിമ്പുവില്ലേന്തിയോടി,
തെക്കെങ്ങോ ചെന്നു
മുക്തനായ് !
രാമനോളം വളർന്നില്ലെങ്കിലെന്ത്
കുഞ്ഞിരാമനെന്നു ഖ്യാതി
!
3 comments:
അല്ലെങ്കിലും ഒരു പേരിലെന്തിരിയ്ക്കുന്നു
താതശാസനം ശ്രവിച്ച കുഞ്ഞിരാമാ....
നല്ല കവിത
ശുഭാശംസകൾ.....
കവിയുടെ ഖ്യാതി ...നല്ലൊരു കവിത ,,,!
Post a Comment