അയ്യപ്പന്റമ്മ
നെയ്യപ്പം ചുട്ട മണം
വരുമ്പം
എനിക്കൊരു കവിയെയോർമ്മ
വരും.
ചീകിവെക്കാത്ത മുടിപോലുള്ള
ചിലതെരുവുകളോർമ്മ
വരും.
തെരുവിലൂടെ,
എപ്പോൾ വേണമെങ്കിലും
കടന്നു വരാവുന്ന
പാദരക്ഷയില്ലാത്ത
വരികളോർമ്മ വരും.
വരികൾക്കിടയ്ക്കെങ്ങാനും
പുലിപ്പാലുകിട്ടുമോയെന്നു
തേടുന്ന കവിതയുടെ
ദൈവത്തെയോർമ്മ വരും.
ഓർമ്മവന്നോർമ്മ വന്ന്
ഞാനങ്ങനിരിക്കുമ്പം
കാക്ക കൊത്തി-
ക്കടലിലിട്ടു കളഞ്ഞല്ലോ
നെയ്യപ്പത്തിന്റെ
വരികൾ !
2 comments:
അയ്യപ്പനെന്നു കേള്‍ക്കുമ്പോള്‍ കവി അയ്യപ്പനെ ഞാനും ഓര്‍ക്കും....
ഓർമ്മവന്നോർമ്മ വന്ന്
ഞാനങ്ങനിരിക്കുമ്പം
കാക്ക കൊത്തി-
ക്കടലിലിട്ടു കളഞ്ഞല്ലോ
നെയ്യപ്പത്തിന്റെ വരികൾ !
Post a Comment