( Bikini (n)- A two-piece swimming costume for women)
സുന്ദരികൾക്കു നീ
അഴകളവുകളുടെ വേദിയിലെ
അവസാനത്തെ വാക്ക്.
സത്യാന്വേഷികൾക്കാകട്ടെ
പൊരുളിനു മുമ്പിൽ
വലിച്ചുകെട്ടിയ
ഏങ്കോണിച്ച തിരശ്ശീല.
വൃത്തഭംഗം വന്ന കവികൾക്കോ
നിരാനന്ദത്തിന്റെ
ഈരടി !
കുമാരഗന്ധർവ്വന്മാർക്കാണെങ്കിൽ
സാക്ഷാൽകാരം തുറക്കുന്ന
രഹസ്യവാക്ക്.
എത്ര ചിന്തിച്ചിട്ടും
പിടികിട്ടാത്ത
അപരീക്ഷിത കാരകം.
സ്ഥിരോത്സാഹികളായ
ചിലർക്കു
മാത്രം കിട്ടും
സ്വപ്നത്തിലൂടെ ഉത്തരം.
അവർക്കന്നേരം കാണാം
പൌർണമി തൂവിയ
ദിഗംബരം.
3 comments:
ഓരോരുത്തർക്കും എങ്ങിനെ തോന്നുന്നു എന്ന വിവരണം നന്നായി.സ്ഥിരോത്സാഹി കൾക്ക് ഉത്തരം കിട്ടുന്നത് "എത്ര ചിന്തിച്ചിട്ടും പിടി കിട്ടാത്ത" സമസ്യ ആയി നില കൊള്ളുന്നു.
അപ്പൊ അത്ര ചെറുതല്ല ഈ സംഭവം
നന്നായി അവതരണം
ഞാനിവിടെ വന്നില്ല ശശി :)
Post a Comment