‘വരികരികിലിരി‘
യെന്ന്
നല്ലതു
പറഞ്ഞു നോക്കി
വരിനെല്ലു
പകുത്ത്
വഴിനീളെ
തൂകി നോക്കി.
ബാലേ ! ശുകപ്പൈതലേയെന്ന്
നല്ലൊരീണത്തിൽ
പുകഴ്ന്നു
നോക്കി.
വന്നില്ലവൾ
!
വാക്കുകൾ
കൊത്താതെ
വരികളെടുക്കാതെ
കാഞ്ഞിരച്ചില്ലയിലൊരേയിരുപ്പ്.
സഹിച്ചില്ലെനിക്ക്
!!
കനിവിന്റെ
സൂര്യനുദിക്കാത്തൊരു
പകലിരട്ടക്കുഴൽ
നീട്ടി
വീഴ്ത്തിക്കളഞ്ഞു
ഞാൻ
കവിതയുടെ
കിളിമകളെ.
തൊങ്ങലും
പൂവു-
മലങ്കാരവും
കിഴിച്ചപ്പോൾ
ത്രാസ്സിൽ
കിടപ്പുണ്ടെ-
ഴുത്താണി
വലിപ്പത്തിലൊരു
പൊന്നുടൽ.
അതിലാകെയാരോ
വരച്ചിട്ടിരിപ്പുണ്ട്
രാമായണത്തിന്റെ
ചിത്രം.
1 comment:
അക്ഷരഞ്ഞരമ്പുകളിലെ കവിതയുടെ കുത്തൊഴുക്ക്...
കിഴിച്ച് കളഞ്ഞാലും എവിടെപ്പോവാനാണ്?? ,,,
ശശീ ...എഴുത്ത് മനോഹരം .
ഇടവേളയിൽ കരുതിയ കവിതകളെ ഇറക്കി വിടുക
Post a Comment