Monday, July 30, 2012

സ്വർണമത്സ്യപ്പെണ്ണ്‌


കുരുമുളകു നന്നേചേർത്ത്
പാറുവമ്മയരച്ചു വച്ച
കറിക്കൂട്ടിനെ

വലംകണ്ണാൽ നോക്കി-
യൂറിച്ചിരിച്ചും

മീൻകാരൻ റാവുത്തരുടെ
ബെല്ലടി കേൾക്കാഞ്ഞ്
ക്ഷമപ്പൂട്ടു പൊട്ടിപ്പോയ
ചക്കിയമ്മയെ

ഇടംകണ്ണാലുഴിഞ്ഞ്
പരിഹസിച്ചും

നീലജലാശയത്തിന്റെ
സ്ഫടിക സുരക്ഷിതത്ത്വത്തിലാകെ-
യഭിരമിച്ചും പുളഞ്ഞും

നീന്തിത്തുടിച്ചു നില്ക്കുന്നുണ്ട്

ഉണ്ണിക്കുട്ടന്റെ
സ്വർണമത്സ്യപ്പെണ്ണ്‌ !

 

3 comments:

Arun Kumar Pillai said...

തകർത്ത്..

ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണേ.. ;) എന്നിരുന്നാലും ഈ ഗോൾഡ്ഫിഷിന്റെ ചിരിക്ക് ന്യായമുണ്ട് :)

മാധവൻ said...

ഉണ്ണികുട്ടന്റെ സ്വര്‍ണ്ണമത്സ്യപ്പെണ്ണിനെ കാത്തുകൊള്ളണേ,,ഊണിനുചേരാത്ത ഉടല് നല്‍കിയ തമ്പുരാനേ

ശ്രീനാഥന്‍ said...

ഉണ്ണിക്കുട്ടന്റെ സ്വർണ്ണവർണ്ണമത്സ്യത്തിനു വരദാനമായി കിട്ടിയത് ഭാഗ്യം ചെയ്ത ഉടൽ തന്നെ, ആരും കറിവെക്കില്ലല്ലോ!