Friday, February 8, 2013

കായൽക്കാഴ്ചകൾ

ആലപ്പുഴ നിന്ന് ചങ്ങനാശ്ശേരിക്ക്
ഇപ്പോൾ പഴയ ദൂരമില്ല !

കൈത്തോടുകൾക്കു മീതെ
മഴത്തുളുമ്പലായ് വീണ്‌,
‘ഇതാ’ എന്നു പറയുമ്പോഴേക്കും
നാമങ്ങെത്തിച്ചേർന്നിരിയ്ക്കും.

ചായ മൊത്തിക്കുടിയ്ക്കുമ്പോഴാണ്‌
വിവരങ്ങളറിയുന്നത്.

പുതുതായി പണിതീർന്നിട്ടുണ്ട്
 ചില പാലങ്ങൾ.

വായിക്കാതിരുന്ന് മറന്നുപോയിട്ടുണ്ടു പോലും
ചില ജലരേഖകൾ.

കാത്തുകാത്തിരുന്നു കാണാതെപോയ
മട്ടായിട്ടുണ്ട്,
ചിത്തിരയും മാർത്താണ്ഡവും.

എങ്കിലും യാത്രപറഞ്ഞിറങ്ങുമ്പോൾ
ശ്രദ്ധിക്കാതിരിയ്ക്കാനായില്ല.

നമുക്കിടയിൽ പിറവികൊള്ളുന്നുണ്ട്
ചില കടലുകൾ !

ഓളങ്ങളടക്കി
പതുങ്ങിനില്പുണ്ടൊരു വേമ്പനാട്ടുദൂരം.

തകർന്നുകിടപ്പുണ്ട് ചില കടവുകളും !!


7 comments:

AnuRaj.Ks said...

കൂടുതല്‍ കൂടുതല്‍ അടുക്കുമ്പോഴും മാനസികമായി നമ്മള്‍ വളരെ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു . നല്ല കവിത . ആശംസകള്‍

ajith said...

വളരെ നന്നായി

Unknown said...

Nannnayirikkunnu

സൗഗന്ധികം said...

ശുഭാശംസകൾ.....

Dhanesh... said...

good one !

Vinodkumar Thallasseri said...

നമുക്കിടയിൽ പിറവികൊള്ളുന്നുണ്ട്
ചില കടലുകൾ !

ഓളങ്ങളടക്കി
പതുങ്ങിനില്പുണ്ടൊരു വേമ്പനാട്ടുദൂരം.

തകർന്നുകിടപ്പുണ്ട് ചില കടവുകളും !!

Good.

ഭാനു കളരിക്കല്‍ said...

Very Nice