ഓരോ പിറന്നാളുച്ചയ്ക്കും
പാൽപ്പായസമുണ്ടിരിക്കുമ്പോൾ
ഒരക്ഷരം വീതം മറന്നുപോകുമായിരുന്നു.
മധുരത്തോടൊപ്പം നാവിലലിഞ്ഞലിഞ്ഞ്
അതങ്ങുപോകും
അത്രതന്നെ.
ഒടുക്കം,
അമ്പതുവയസ്സു തികയുന്ന
ദിവസമാണതു ശ്രദ്ധിക്കുന്നത്.
സ്വരവ്യഞ്ജനങ്ങളുടെ ദ്വീപസമൂഹങ്ങൾ
കാണാനില്ലെവിടെയും.
ആകെയുള്ളത്
ഏകാക്ഷരത്തിന്റെയാലില.
അതിനു മേൽ
പാച്ചോറിനു പകരം
കാൽവിരലുണ്ടു വിശ്രമിയ്ക്കുന്നൊരു
നിരക്ഷരകൃഷ്ണൻ.
ഗീതാരഹസ്യം പോകട്ടെ,
പ്രണയമുക്തകങ്ങൾ പോലും
വായിച്ചെടുക്കാനാകാത്തൊരു
നിർഗുണ പരബ്രഹ്മം !
പാൽപ്പായസമുണ്ടിരിക്കുമ്പോൾ
ഒരക്ഷരം വീതം മറന്നുപോകുമായിരുന്നു.
മധുരത്തോടൊപ്പം നാവിലലിഞ്ഞലിഞ്ഞ്
അതങ്ങുപോകും
അത്രതന്നെ.
ഒടുക്കം,
അമ്പതുവയസ്സു തികയുന്ന
ദിവസമാണതു ശ്രദ്ധിക്കുന്നത്.
സ്വരവ്യഞ്ജനങ്ങളുടെ ദ്വീപസമൂഹങ്ങൾ
കാണാനില്ലെവിടെയും.
ആകെയുള്ളത്
ഏകാക്ഷരത്തിന്റെയാലില.
അതിനു മേൽ
പാച്ചോറിനു പകരം
കാൽവിരലുണ്ടു വിശ്രമിയ്ക്കുന്നൊരു
നിരക്ഷരകൃഷ്ണൻ.
ഗീതാരഹസ്യം പോകട്ടെ,
പ്രണയമുക്തകങ്ങൾ പോലും
വായിച്ചെടുക്കാനാകാത്തൊരു
നിർഗുണ പരബ്രഹ്മം !
8 comments:
അമ്പതില്‍ ബാക്കിയായത്....
ശുഭാശംസകള്‍....
അപ്പോ ഇനി അറുപതാവുമ്പോഴോ......??
പലതും മനപൂര്‍വ്വം മറന്നു ജീവിക്കുന്നതിനിടയില്‍ ചിലതെല്ലാം സ്വയം നാമറിയാതെ മറന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
ആശംസകള്‍..
വല്ല അല്ഷിമേഴ്സുമാണോ .....
;;;
പഠിച്ചും പറഞ്ഞും എടുത്തുവച്ചതൊക്കെ മാഞ്ഞതുകൊണ്ട്, കാല്വിരലുണ്ടെണീയ്ക്കുമ്പോള് ഏതക്ഷരം വേണമെങ്കിലും ആലിലയില്‍ എഴുതിച്ചേര്ക്കാലോ...
അന്പതാശംസകള്.. :)
സൗഗന്ധികം,ധനേഷ്,അജിത്,അനുരാജ്,അനൂപ്,ചന്ദ്രകാന്തം നന്ദി, സൗഹൃദത്തിനും,സഹൃദയത്വത്തിനും.
വളര്‍ച്ച ഒരു ഘട്ടം കഴിഞ്ഞാല്‍ യു ടേണ്‍ ആണ്. ആദ്യാക്ഷരിയിലേക്കുള്ള സഞ്ചാരം.
Post a Comment