Monday, October 7, 2013

പാട്ടുപെട്ടി







നിന്നിലേക്കുള്ള ദൂരം
 'മൂന്നുപാട്ടെ'ന്നറിഞ്ഞു ഞാൻ.

സുറുമയെഴുതിയതാണാദ്യം
താമസമെന്തേയെന്നു പിന്നെ
മൂന്നാമത്തേതു ഞാൻ പറയില്ല.

മൂന്നുപാട്ടും കഴിഞ്ഞ്
നിന്നിലെത്തി നിൽക്കുമ്പോൾ

 പാട്ടുപെട്ടിയിൽ ഷിഫ്റ്റു മാറുന്ന നേരം .

ബാബുക്കയ്ക്കു പകരമിനി
കമ്പോളനിലവാരം.

4 comments:

സൗഗന്ധികം said...

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ.....


നല്ല കവിത


ശുഭാശംസകൾ...

മാധവൻ said...

മുന്‍പൊരിക്കല്‍ നാമൂസാണെന്ന് തോന്നുന്നു,, പറഞ്ഞത് പോലെ കവിതയുടെ പരിസരമെനിക്ക് പിടികിട്ടിയില്ല ശശികുമാര്‍..എന്നാലും രസമുള്ള കവിത തന്നെ

ബൈജു മണിയങ്കാല said...

പുതിയ പാട്ടുകൾ കമ്പോള നിലവാരം ഉള്ളവ പഴയ നീയിൽ നിന്ന് പുതിയ നീ

Unknown said...

നിന്നിലേക്കുള്ള ദൂരം
നന്നായി എഴുത്ത്