Tuesday, October 8, 2013

സസ്തനി


ജന്തുശാസ്ത്രത്തിൽ നിനക്ക്

ഉല്പത്തിയോളം പ്രായം വരും.

 

കവിതയിൽ

നനഞ്ഞുകുതിർന്നൊരു വരി നീ.

 

കാട്ടിൽ

കനകാംബരം മറച്ച ഈറ്റില്ലം.

 

ആദ്യത്തെ വിശപ്പുമായുള്ള

വിശുദ്ധ ഉടമ്പടി.

 

തെരുവിലിറങ്ങി നടക്കുമ്പോളാകട്ടെ

ഒളിനോട്ടത്തിന്റെ നിർഝരി.

 

ആച്ഛാദനം ചെയ്ത മുറുക്കത്തിനു മേൽ

തുറുകണ്ണന്റെ കിന്നരി.

5 comments:

സൗഗന്ധികം said...

കാട്ടിലാരുന്നപ്പൊ സമാധാനമുണ്ടാരുന്നു. ഹ... ഹ..

നല്ല കവിത.


ശുഭാശംസകൾ...

മാധവൻ said...

ആദിപിതാക്കളെ ശപിക്കാം..സര്‍പ്പത്തേയും..

ശശികുമാര്‍..കവിത കസറി

Unknown said...

കാട് തന്നെ ശരണം.
നല്ല കവിത !

AnuRaj.Ks said...

ishtappetttu ketto.....

Sangeeth K said...

നല്ല കവിത...
ആശംസകള്‍ :)