ജന്തുശാസ്ത്രത്തിൽ
നിനക്ക്
ഉല്പത്തിയോളം പ്രായം
വരും.
കവിതയിൽ
നനഞ്ഞുകുതിർന്നൊരു
വരി നീ.
കാട്ടിൽ
കനകാംബരം മറച്ച ഈറ്റില്ലം.
ആദ്യത്തെ വിശപ്പുമായുള്ള
വിശുദ്ധ ഉടമ്പടി.
തെരുവിലിറങ്ങി നടക്കുമ്പോളാകട്ടെ
ഒളിനോട്ടത്തിന്റെ
നിർഝരി.
ആച്ഛാദനം ചെയ്ത മുറുക്കത്തിനു
മേൽ
തുറുകണ്ണന്റെ കിന്നരി.
5 comments:
കാട്ടിലാരുന്നപ്പൊ സമാധാനമുണ്ടാരുന്നു. ഹ... ഹ..
നല്ല കവിത.
ശുഭാശംസകൾ...
ആദിപിതാക്കളെ ശപിക്കാം..സര്‍പ്പത്തേയും..
ശശികുമാര്‍..കവിത കസറി
കാട് തന്നെ ശരണം.
നല്ല കവിത !
ishtappetttu ketto.....
നല്ല കവിത...
ആശംസകള്‍ :)
Post a Comment