പാറ്റിക്കൊഴിച്ചിട്ടുണ്ട്.
കല്ലും കരടും കവർന്ന്
തിളനിലയിലിറക്കി
വിട്ടിട്ടുണ്ട്.
അരിഞ്ഞു-
മരച്ചെടുത്തും
തനിനിറം കാണിച്ചിട്ടുണ്ട്.
തൂവിയും
തൊട്ടുതിന്നും
വാശിപിടിപ്പിച്ചിട്ടുമുണ്ട്.
ഒടുക്കം,
ഊണുമുറിയിൽത്തള്ളി
വാതിലടച്ചു പോയിട്ടും
കടുകോളം
കുറ്റബോധമില്ല
കുശിനിത്തള്ളയ്ക്ക്
പകരം,
പുറത്തേക്കൊഴുക്കി
വിടുന്നുണ്ട്
വറുത്തുകോരിയെടുത്ത
കൊതിക്കെറുവിന്റെ
മണം!
8 comments:
കൊതിക്കെറുവിന്റെ മണം അസ്സലായ്
Good
Good
ഇവിടെയുമെത്തി!
Kothikkeru...
എന്താ മണം, എനിക്കും കിട്ടുന്നുണ്ട്.
എന്റെ അടുക്കളവട്ടത്തിൽ വന്ന ബൈജു,ജോർജ്.അജിത്,അനു രാജ്,റാംജി പട്ടേപ്പാടം, മറ്റു സഹൃദയർ നന്ദിയേവർക്കും !!
ചില കൊതിക്കെറുവുകൾക്ക് നല്ല മണമാണ്.ഈ കവിതയ്ക്കുള്ളതു പോലെ.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ.......
Post a Comment