അമീബയെക്കുറിച്ച്
പഠനം നടത്തുന്നൊരുവനോട്
അതുചോദിച്ചു.
ഉണ്ണാനുമുറങ്ങാനും
ഉമ്മവച്ചു പടരാനും
ആനയിച്ചിരുത്താനും
അസ്തമയം നിറയ്ക്കാനും
സദിരേറ്റു നനയാനും
വേകാനും
പകുക്കാനും
ഒരുങ്ങാനും
മിനുങ്ങാനും
വഴിക്കണ്ണു നിരത്താനും
പ്രാർത്ഥിച്ചു തുളുമ്പാനും
‘എന്തശാന്ത’ മെന്നൊടുക്കം
ഇറുക്കിയടയ്ക്കാനും
വെവ്വേറെ മുറികളുള്ള
നിനക്ക്
എന്നിലെന്തുകാണാൻ
കഴിയും ?
എനിക്കാകെയുള്ളത്
ഉണ്മയുടെ ഒറ്റമുറി
!
(അമീബ- ഏകകോശജീവി)
5 comments:
ഉണ്മയുടെ ഒറ്റമുറി
ഏക കോശ ജീവി പക്ഷെ കോശങ്ങൾ വലുതാണ് ഒരു ഹൃദയത്തോളം
നല്ല ആശയം
Oru koshathilumundathre anavadhi janithaka ghadakangal....
എനിക്കാകെയുള്ളത്
ഉണ്മയുടെ ഒറ്റമുറി !
good
പരിണാമഗതിയിൽ ഉണ്മ നഷ്ടപ്പെട്ടേക്കാൻ ഇടയുള്ള ഒറ്റ മുറി.
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
Post a Comment