ഏറെക്കാലമായുള്ളൊരാഗ്രഹമാണ്,
ഒന്നിച്ചിരിക്കുന്നൊരു
ഫോട്ടോ.
തനിക്കറുപ്പിലും
വെളുപ്പിലും വിടർന്ന്
ഓർമ്മകൊണ്ടു ചില്ലിട്ടത്.
പട്ടണത്തിലെ സ്റ്റുഡിയോയിൽ
മുട്ടിയുരുമ്മിയിരുന്ന്
ലെൻസിലേക്കുറ്റു നോക്കുമ്പോൾ
‘ചിരിയെങ്ങുപോയെ’ന്നു
ചിത്രമെടുക്കുന്നവന്റെ
ചോദ്യം.
അപ്പോഴാണ്
നമ്മളുമതോർക്കുന്നത്.
ചിരിയെവിടെപ്പോയിരിക്കും
?
വീട്ടിലുമ്മറപ്പടിയിലോ
ബസ്സകത്തോ
അറിയാതെവച്ചുമറന്നതാകാം.
അതല്ല,
യാത്രയ്ക്കിടയിലാരാനും
കൈസഞ്ചി കുത്തിക്കവർന്നിരിക്കാം.
സന്ദേഹമിങ്ങനെ
കൊട്ടിക്കയറുമ്പോൾ
ഫ്ലാഷിൻ ക്ഷണപ്രഭ
!
സഹസ്രകിരണന്മാരൊന്നിച്ചുണരുന്ന
ജ്ഞാനോദയത്തിൽ
പിറക്കുന്ന നമ്മൾ
!!
3 comments:
ചുമ്മാതങ്ങിരുന്നു കൊടുക്കുക അത്ര തന്നെ....
KEEP A SMILE PLEASE.. THAT WILL PLEASE OTHERS ALSO..
ഇപ്പോൾ ഞാനും ഒന്നു ചിരിച്ചു.
Post a Comment