( അനാഥ വാർദ്ധക്യങ്ങളെയോർത്ത്)
പശുവിനെക്കുറിച്ചാണ്
പഠിച്ചു വച്ചതത്രയും.
പരീക്ഷയിൽ
ചോദിച്ചതോ
അമ്മയെപ്പറ്റിയെഴുതാനും.
ആദ്യമൊന്നു പകച്ചെങ്കിലും
വിട്ടുകൊടുക്കാൻ
മനസ്സു വന്നില്ല.
എഴുതി.
ആർദ്രതയിൽ മുക്കി
അക്ഷരത്തെറ്റു കൂടാതെ.
-അമ്മയൊരു വീട്ടുമൃഗമാണ്
-അമ്മ നമുക്ക് ദുഗ്ദ്ധം
തരുന്നു
-അമ്മ ഐശ്വര്യത്തിന്റെ
പ്രതീകമാണ്.
-അമ്മയെന്തു ശാന്തപ്രകൃതമെന്നോ
-അമ്മയെപ്പൂജിക്കുന്ന
ഇടങ്ങൾ ഇപ്പോഴുമുണ്ട്.
എന്നിങ്ങനെ.
ഒരു പ്രതീക്ഷയുമില്ലായിരുന്നു.
എന്നിട്ടും,
പത്തിൽപ്പത്തു തന്ന്
പാസ്സാക്കി വിട്ടതെന്തിനെന്ന്
പിടികിട്ടുന്നില്ല
പ്രഭോ !
4 comments:
ഗോമാത നന്നായി ആ സന്ദർഭം അതിനാണ് ഫുൾ മാര്‍ക്ക്
പശു നമുക്ക് പാല് തരും
പശുവിന് വയസാകുമ്പോള്‍........!
മികച്ച ചിന്ത ഈ വരികൾക്കു പിന്നിൽ
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
"മ്മ"
Post a Comment