Wednesday, March 5, 2014

ഇലപ്പച്ച




ഇലപ്പച്ചയൊരു
നിറമല്ല.

നിറഞ്ഞതിന്റെയും
നിലകൊണ്ടതിന്റെയും തെളിവല്ല.

വെച്ചതിന്റെയും
വിളമ്പിയതിന്റെയും ബാക്കിയല്ല.

കാതോർത്തു നിന്നു-
തലയാട്ടിയതിന്റെ പ്രസാദമല്ല.

വെളിവുപോലെ
പടർന്നേറിയ തണുപ്പുമല്ല.

പഴുത്തിലയ്ക്കു നീട്ടിക്കൊടുക്കുന്ന
ജുഗുപ്സ ചേർത്ത
പച്ചച്ചിരി മാത്രം.

വിലാപശ്രുതികളെയടക്കിക്കളയുന്ന
കോമാളിയുടെ
പുച്ഛച്ചിരി മാത്രം.

3 comments:

സൗഗന്ധികം said...

പച്ചിലകളുടെ ചിരി.

നല്ല കവിത


ശുഭാശംസകൾ....

ajith said...

പച്ചിലകള്‍ ചിരിയ്ക്കരുത്

മാധവൻ said...

പൊള്ളിയടര്‍ന്ന് കിടക്കാനൊരാശ്വാസ ദല പ്രതലം