ആദ്യത്തെ ഓങ്ങലിനു
തന്നെ
കീഴടങ്ങിയെന്നു
സമ്മതിച്ചു.
ഒമ്പതു ജീവനും
എണ്ണിയെടുത്തോളാൻ
പറഞ്ഞു.
എട്ടെണ്ണമെടുത്ത്
ഒമ്പതാമത്തേതെവിടെയെന്നു
ചോദിച്ചപ്പോൾ
കവിതയ്ക്കുള്ളിലാണെന്നു
കാണിച്ചുതന്നു.
വരികൾക്കിടയിൽ
പതുങ്ങിയും
കണ്ണടച്ചു
വാക്കിന്റെ രസം
കുടിച്ചും
മുക്തഛന്ദസ്സിലിരതേടി-
യുമങ്ങനെ
ജീവിയ്ക്കയാണു പോലും
!
നോക്കുമ്പോൾ
നേരുതന്നെയാണ്.
ഇരുളിൽപ്പതുങ്ങി
നിൽപ്പുണ്ട്,
തീക്കണ്ണിന്റെ വേപഥു.
ഒടുക്കം
കൊല്ലാതെ
വിട്ടയയ്ക്കേണ്ടി
വന്നു,
കവിതയുടെ കുറിഞ്ഞിയെ
!!
5 comments:
കൊല്ലാതെ വിട്ടത് നന്നായീട്ടോ!!
അത് കൊണ്ട് തന്നെ ജീവനുള്ള മനോഹര കവിത
Pavam kavitha...avale kollanamennu thonniyathu thanne maha pathakam
ഓമനത്ത്വമുള്ള വരികൾ. നല്ല രസമായി വായിച്ചു. ഇഷ്ടം.
ശുഭാശംസകൾ....
അയിത്തജാതിക്കാരനായ എന്നെ, കവിത കാണാപ്പാടകലെ നിര്‍ത്തിക്കളഞ്ഞു ശശീ..
എങ്കിലും രസിക്കാന്‍ ഈ ഭാഷയുമതിന്റെയൊഴുക്കും തന്നെ ധാരാളം.
Post a Comment