അയൽരാജ്യങ്ങളാണ്.
അതിർത്തിവഴക്കുകളും
ഉടമ്പടികളും
ആവോളം നടത്തിയിട്ടുണ്ട്.
ഒന്നും ഫലം കണ്ട മട്ടില്ല.
എങ്ങും വിന്യസിച്ചിട്ടുണ്ട്,
സ്പർശമാത്രയിൽ പൊട്ടുന്ന
ക്ഷോഭങ്ങൾ.
എവിടെയും ലാക്കുനോക്കിയിരിപ്പാണ്
സംശയത്തിന്റെ തീക്കണ്ണ്.
ആളില്ലാ വിമാനമോ
അന്തർവാഹിനികളോ
എപ്പോൾ വേണമെങ്കിലും
അതിക്രമിച്ചുവരാം.
തകർന്നുപോയെന്നിരിക്കും,
അഖണ്ഡതയുടെ ഗോപുരം.
അങ്ങനെയിരിക്കെ,
അവിചാരിതമായാണ് തീരുമാനം
വന്നത്,
പന്ത്രണ്ടുമണിക്കൂർ
നീളുന്ന
വെടിനിർത്തലിന്.
ഒരുകണക്കിന്,
ഇടവേളകൾ നല്ലതാണെ-
ന്നെനിക്കും തോന്നി.
കണ്ടില്ലേ,
പുത്തൻപടവും
ഡിന്നറും കഴിഞ്ഞുവന്ന്
ഒറ്റപ്പുതപ്പിലുറങ്ങുന്ന
നയതന്ത്രം.
സയാമീസ് കുരുന്നുകളെന്നേ
ആരും പെട്ടെന്നു പറയൂ
!!
5 comments:
കണ്ടില്ലേ,
പുത്തൻപടവും
ഡിന്നറും കഴിഞ്ഞുവന്ന്
ഒറ്റപ്പുതപ്പിലുറങ്ങുന്ന
നയതന്ത്രം.
സമകാലികം....!
മ്മ്ം...പുത്തന്‍ പടവും,ഡിന്നറും...അതുകൊള്ളാം..
കമ്പനിക്ക് ലാഭം..
ജൗളിക്കട,ജ്വല്ലറി വരെയെത്തും മുന്‍പേ വെടിനിര്‍ത്തല്‍ വന്നല്ലോ..
വല്ലാത്ത നയതന്ത്രം തന്നെ ശശീ,,,,
കവിത വല്ലാതെ രസിച്ചു.
എല്ലാവർക്കും ജീവിയ്ക്കണ്ടേ
Good lines.
Post a Comment