Sunday, December 22, 2013

പശുവമ്മ



( അനാഥ വാർദ്ധക്യങ്ങളെയോർത്ത്)


പശുവിനെക്കുറിച്ചാണ്
പഠിച്ചു വച്ചതത്രയും.

പരീക്ഷയിൽ
ചോദിച്ചതോ
അമ്മയെപ്പറ്റിയെഴുതാനും.

ആദ്യമൊന്നു പകച്ചെങ്കിലും
വിട്ടുകൊടുക്കാൻ
മനസ്സു വന്നില്ല.

എഴുതി.

ആർദ്രതയിൽ മുക്കി
അക്ഷരത്തെറ്റു കൂടാതെ.

-അമ്മയൊരു വീട്ടുമൃഗമാണ്
-അമ്മ നമുക്ക് ദുഗ്ദ്ധം തരുന്നു
-അമ്മ ഐശ്വര്യത്തിന്റെ പ്രതീകമാണ്.
-അമ്മയെന്തു ശാന്തപ്രകൃതമെന്നോ
-അമ്മയെപ്പൂജിക്കുന്ന ഇടങ്ങൾ ഇപ്പോഴുമുണ്ട്.
എന്നിങ്ങനെ.

ഒരു പ്രതീക്ഷയുമില്ലായിരുന്നു.

എന്നിട്ടും,
പത്തിൽ‌പ്പത്തു തന്ന്
പാസ്സാക്കി വിട്ടതെന്തിനെന്ന്
പിടികിട്ടുന്നില്ല പ്രഭോ !

4 comments:

ബൈജു മണിയങ്കാല said...

ഗോമാത നന്നായി ആ സന്ദർഭം അതിനാണ് ഫുൾ മാര്ക്ക്

ajith said...

പശു നമുക്ക് പാല്‍ തരും
പശുവിന് വയസാകുമ്പോള്‍........!

സൗഗന്ധികം said...

മികച്ച ചിന്ത ഈ വരികൾക്കു പിന്നിൽ

നല്ല കവിത


സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



ശുഭാശം സകൾ....



ഭാനു കളരിക്കല്‍ said...

"മ്മ"