Monday, December 9, 2013

ചുവന്നമുളക്






തെലുങ്കാനയിൽ പൂത്തു
വിളഞ്ഞതാണ്.

കട്ടിച്ചുവപ്പിന്നടിയിൽ
കരചരണങ്ങളടക്കി
കിടപ്പുണ്ട്

എരിപൊരികൊള്ളുന്ന വീറ്‌.

തീവണ്ടിയിലോ
പാണ്ടിലോറിയിലോ
ഒളിച്ചുകിടന്ന്

സഹ്യൻ‌കടന്നപ്പോൾ
മുതൽ
തോന്നിത്തുടങ്ങിയതാണ്

“സർവ്വരാജ്യത്തൊഴിലാളികളേ..”-
യെന്നൊന്നു
നീട്ടിവിളിക്കാൻ.

അടക്കിവച്ചു.

ഒടുവിൽ,
പിടിക്കപ്പെട്ട്
അധികാരത്തിന്റെ മില്ലുചുറ്റികയിലമർന്ന്
നാഡിഞരമ്പുകൾ
പൊടിഞ്ഞുപോയെങ്കിലും

കെട്ടുപോയിരുന്നില്ല
ചുവന്നമുളകിന്റെ ശൌര്യം.

ഇപ്പോൾ,
അടുക്കളയലമാരയിലിരുന്ന്
രുചിയുടെ
രക്തരഹിതവിപ്ലവം നയിക്കുന്നു.

5 comments:

ബൈജു മണിയങ്കാല said...

ചുവപ്പിന്റെ പ്രസക്തി വെറും പണ്ടെങ്ങോ നടത്തിയ ചില വിപ്ലവ പരസ്യത്തിൽ ഒതുക്കി ചാക്ക് പുതിയ പരസ്യം ആകുമ്പോൾ
വി എസ് എന്ന നേതാവിൽ കേജരിവാൽ ഒരു അന്ന ഹസ്സരയെ കേരളത്തിന്റെ മണ്ണിൽ കണ്ടെത്തിയാൽ മുളകും ആം എന്ന മാങ്ങാ യും ഒരു അച്ചാറിനുള്ള പ്രതീക്ഷ ഒരു ദിവാ സ്വപ്നം പോലെ കാണുന്നു
നല്ല ആവിഷ്കാരം കവിതയിൽ ഒരു തിരഞ്ഞെടുത്ത വിപ്ലവപ്ലീനം മണക്കുന്നു

ajith said...

ഇപ്പോഴൊക്കെ കാഷ്മീരി മുളകാണ് ഫാഷന്‍.
നല്ല ചുവപ്പുണ്ട്. എന്നാല്‍ എരിവൊട്ടില്ല താനും

ചുറ്റും കാണുന്നത് അതൊക്കെത്തന്നെ!

AnuRaj.Ks said...

aha...nalla eri...

സൗഗന്ധികം said...

വിപ്ലവങ്ങൾ അടുക്കളയിൽ നിന്നും തന്നെ തുടങ്ങട്ടെ.രക്തരഹിതമായിരിക്കണമെന്നു മാത്രം.. ഹ...ഹ..
വളരെ നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

ഭാനു കളരിക്കല്‍ said...

എരിവു വറ്റിപ്പോയ മുളകുകൾ !!!