Sunday, February 2, 2014

തുള്ളിനീലം




ആകാശത്തിന്റെ അന്തസ്സത്തയാണ്

ആഴിതന്നാഗാധതയ്ക്കൊപ്പം
സമം ചേർത്ത്
കുപ്പിയിലടച്ചു വച്ചതാണ്.

ഹൃദയത്തോളം
നിറംചോർന്നുപോയ വസ്ത്രങ്ങളോ
അതല്ല
വസ്ത്രങ്ങളോളം
വെളിച്ചംകെട്ട ഹൃദയമോ
എന്തുമാകട്ടെ

കേവലമൊരുതുള്ളി മതിയാകും
വെണ്മയുടെ വിസ്മയമൊരുക്കാൻ !

മുക്കിപ്പിഴിഞ്ഞുണക്കി
ഇസ്തിരിവടിവിൽ
ഉടുത്തൊരുങ്ങിയിറങ്ങുമ്പോൾ

മഹാശയൻ !
താങ്കളൊരലങ്കാരം തന്നെയാകുന്നു
വീടിനും വീഥികൾക്കും.

നിന്റെചിന്തകൾ നോക്കിനിൽക്കുന്നൂ
വിൺഗംഗകൾ

നിൻപദം ചേർന്നു
മെല്ലെ മിടിപ്പൂ പെരുങ്കടൽ

(ആരുമേകാണുന്നില്ലെ-
ന്തൊരാശ്വാസം,
നീലച്ഛവി തൂവി നാം
മറച്ചിട്ട നരച്ച പ്രണയങ്ങൾ !!)

ആകാശത്തിന്റെ അന്തസ്സത്ത തന്നെയാണിത്
തൽക്കാല മറവിയുടെ തുള്ളിനീലവും.

8 comments:

ajith said...

ഔട്ട് ഓഫ് ദ ബ്ലൂ

സൗഗന്ധികം said...

ഈ കവിതയ്ക്കും,

''വെണ്മയെത്രയോ... ആഹാ.. വെണ്മയെത്രയോ''...!!


നല്ല കവിത.


ശുഭാശംസകൾ.....

AnuRaj.Ks said...

Neelakkurukkane orthu poyi..

ബൈജു മണിയങ്കാല said...

ആകാശവും കടലും സമാസമം നീല നിറത്തിൽ ഇഷ്ടപ്പെട്ടൂ ആ ഭാവന

മാധവൻ said...

പ്രണയം നരച്ച്കെട്ട ഹൃദയങ്ങളിലേക്ക് ശശിയുടെ തുള്ളി നീലം..
കവിത നന്നായി

Vinodkumar Thallasseri said...

(ആരുമേകാണുന്നില്ലെ-
ന്തൊരാശ്വാസം,
നീലച്ഛവി തൂവി നാം
മറച്ചിട്ട നരച്ച പ്രണയങ്ങൾ !!)

Good.

ഭാനു കളരിക്കല്‍ said...

ആരുമേകാണുന്നില്ലെ- ന്തൊരാശ്വാസം, നീലച്ഛവി തൂവി നാം മറച്ചിട്ട നരച്ച പ്രണയങ്ങൾ....

അതെ, എത്രയോ ശരി.

ഭാനു കളരിക്കല്‍ said...

പുസ്തകം ഇറങ്ങി അല്ലേ ? ആരേയും അറിയിച്ചില്ല !!!