ആകാശത്തിന്റെ അന്തസ്സത്തയാണ്
ആഴിതന്നാഗാധതയ്ക്കൊപ്പം
സമം ചേർത്ത്
കുപ്പിയിലടച്ചു വച്ചതാണ്.
ഹൃദയത്തോളം
നിറംചോർന്നുപോയ വസ്ത്രങ്ങളോ
അതല്ല
വസ്ത്രങ്ങളോളം
വെളിച്ചംകെട്ട ഹൃദയമോ
എന്തുമാകട്ടെ
കേവലമൊരുതുള്ളി മതിയാകും
വെണ്മയുടെ വിസ്മയമൊരുക്കാൻ
!
മുക്കിപ്പിഴിഞ്ഞുണക്കി
ഇസ്തിരിവടിവിൽ
ഉടുത്തൊരുങ്ങിയിറങ്ങുമ്പോൾ
മഹാശയൻ !
താങ്കളൊരലങ്കാരം തന്നെയാകുന്നു
വീടിനും വീഥികൾക്കും.
നിന്റെചിന്തകൾ നോക്കിനിൽക്കുന്നൂ
വിൺഗംഗകൾ
നിൻപദം ചേർന്നു
മെല്ലെ മിടിപ്പൂ പെരുങ്കടൽ
(ആരുമേകാണുന്നില്ലെ-
ന്തൊരാശ്വാസം,
നീലച്ഛവി തൂവി നാം
മറച്ചിട്ട നരച്ച പ്രണയങ്ങൾ
!!)
ആകാശത്തിന്റെ അന്തസ്സത്ത
തന്നെയാണിത്
തൽക്കാല മറവിയുടെ
തുള്ളിനീലവും.
8 comments:
ഔട്ട് ഓഫ് ദ ബ്ലൂ
ഈ കവിതയ്ക്കും,
''വെണ്മയെത്രയോ... ആഹാ.. വെണ്മയെത്രയോ''...!!
നല്ല കവിത.
ശുഭാശംസകൾ.....
Neelakkurukkane orthu poyi..
ആകാശവും കടലും സമാസമം നീല നിറത്തിൽ ഇഷ്ടപ്പെട്ടൂ ആ ഭാവന
പ്രണയം നരച്ച്കെട്ട ഹൃദയങ്ങളിലേക്ക് ശശിയുടെ തുള്ളി നീലം..
കവിത നന്നായി
(ആരുമേകാണുന്നില്ലെ-
ന്തൊരാശ്വാസം,
നീലച്ഛവി തൂവി നാം
മറച്ചിട്ട നരച്ച പ്രണയങ്ങൾ !!)
Good.
ആരുമേകാണുന്നില്ലെ- ന്തൊരാശ്വാസം, നീലച്ഛവി തൂവി നാം മറച്ചിട്ട നരച്ച പ്രണയങ്ങൾ....
അതെ, എത്രയോ ശരി.
പുസ്തകം ഇറങ്ങി അല്ലേ ? ആരേയും അറിയിച്ചില്ല !!!
Post a Comment