Monday, December 2, 2013

സിസേറിയൻ





‘മതിയിനികൂട്ടെ’ ന്നു
പറഞ്ഞിട്ടും
വിട്ടുപോകുന്നില്ലൊരാൾ.


‘വിട്ടൊഴിഞ്ഞുപോ’ യെന്നു
കരഞ്ഞിട്ടും
കേൾക്കാത്തപോലയാൾ.


തലകുന്തിച്ചുകിടന്ന്
തർക്കിച്ചൊരേ-
യുറക്കം.


കള്ളനെപ്പോലിരുട്ടിൽ
പതിഞ്ഞു നീന്തി-
ക്കറക്കം.


കള്ളനെപ്പിടിയ്ക്കാനാളു കൂട്ടി
കത്തിവീശി-
ത്തുറക്കുമ്പോൾ


‘കൂട്ടുതീർന്നെ’ന്നു വാവിട്ടു
കരഞ്ഞുതൂകുന്ന
കിലുക്കം !!

2 comments:

ajith said...

:)

സൗഗന്ധികം said...

BUT THIS NICE LINES GIVING THE FEELINGS OF A NORMAL ONE... :):)

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...