Sunday, November 27, 2011

തിമിരം

(Dam or Damn ??? The debate goes on........)

ഒരിക്കൽ
പാച്ചോറു വാരിത്തന്ന പോറ്റമ്മ.

ജലദർപ്പണത്തിന്റെ മിനുസത്തിലേക്ക്
മക്കളെപ്പിടിച്ചുയർത്തി,
മുഖംകാട്ടി കൊടുത്തിരുന്നവൾ.

പിച്ചവച്ച് പടിയിറങ്ങുവോരെ നോക്കി
വിചാരപ്പെട്ടുനിന്ന കരുണ.

ഇപ്പോൾ
താഴ്വരയിലേക്കുള്ള തീവണ്ടി കാത്ത്
അക്ഷമമിരിക്കുമൊരു പെൺചാവേർ.


'മൃത്യുവിലേക്ക് മൂന്നുമൈലെ'ന്ന ചൂണ്ടുപലക.

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പൊരുള്‍ അറിയില്ലെങ്കിലും പൊള്ളുന്ന വരികള്‍

ശ്രീനാഥന്‍ said...

ഉദവി ചെയ്ത കൈകൊണ്ട് ഉദകക്രിയ ചെയ്യുന്നത് മുല്ലപ്പെരിയാർ ഉദകക്രിയ ചെയ്യുമോ? ആ ചാവേറ് ഉഗ്രൻ ബിംബമായി

എം പി.ഹാഷിം said...

'മൃത്യുവിലേക്ക് മൂന്നുമൈലെ'ന്ന ചൂണ്ടുപലക.

SASIKUMAR said...

മുഹമ്മദ്‌,ശ്രീനാഥന്‍,ഹാഷിം നന്ദിയുണ്ട്‌ മരണത്തിന്റെ കുടിയിരിപ്പിലേക്ക്‌ വന്നതിനും കണ്ടതിനും. നിങ്ങളുടെ കമന്റുകള്‍ എന്റെ സാധാരണ കവിതയെ ദീപ്തമാക്കിയ പോലെ.