Wednesday, July 11, 2012

സുലൈമാനി

മൂന്നാറിലെ


മഴപ്പടർപ്പിനുള്ളിൽ

പറ്റിച്ചേർന്ന്

പകൽ നോക്കിരസിച്ചിരുന്ന

പച്ചത്തളിർ.



ഓർമ്മയുടെ

ഹെയർപിൻ വളവിറങ്ങി-

യിങ്ങു റോളമാർക്കറ്റിലെ-

ച്ചായപ്പീടികയിലൊന്നിൽ

സൗഹൃദത്തിന്റെ

തിളനിലയളക്കുന്നു.



ഒറ്റനാണയത്തിന്റെ

വെള്ളിത്തിളക്കം നൽകി

നാം മൊത്തിക്കുടിക്കുന്ന

സുലൈമാനിക്ക്

നാടുകടത്തപ്പെട്ട കൂട്ടുകാരന്റെ-

യതേ രുചി.

അതേ കടുപ്പം.

4 comments:

ശ്രീനാഥന്‍ said...

വിദേശങ്ങളിലെ പാനപാത്രങ്ങളിൽ ദേശത്തിന്റെ കടുപ്പവും രുചിയും ചങ്ങാത്തവും നിറയട്ടേ! ആരും തിരിച്ചെടുക്കാതിരിക്കട്ടെ ഈ പാനപാത്രം. നല്ല കവിത.

aboothi:അബൂതി said...

രസായിട്ടുണ്ട്...

പി. വിജയകുമാർ said...

മൂന്നാറിന്റെ മഴപ്പടർപ്പുകളിലെത്തിയ പ്രതീതി ഈ കുറച്ചു വരികൾ കൊണ്ട്‌ താങ്കൾ സൃഷ്ടിച്ചു. എന്റെ പ്രിയപ്പെട്ട ഓർമ്മകളുടെ ഹെയർ പിൻ വളവുകളിലൂടെ ഞാൻ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
സുഹൃത്തേ, മനോഹരം ഈ രചന.

മാധവൻ said...

ഇവിടെ വന്നിട്ട് കുറച്ചായി..
ചായ നന്നായിട്ടുണ്ട് കേട്ടൊ.അതേസ്വാദ്,കടുപ്പം..ഗന്ധം..