Wednesday, December 19, 2012

മാംസദൂരം


(ആത്മജയുടെ ഇളംശരീരത്തെപ്പോലും നുള്ളിപ്പകുത്തു തിന്നുന്ന ഈ ഭക്ഷണകാലമേതാണ്‌?)




വാരാന്ത്യത്തിലെ മേളത്തിന്‌

പെണ്ണിറച്ചി മതിയെന്നു

കൂട്ടുകാർ.



ആവിയിൽപ്പുഴുങ്ങിയോ

ലഹരിയിൽ പൊതിഞ്ഞെടുത്തോ

പെണ്ണിറച്ചി മതിയെന്നവർ.



അപ്പോൾ തുടങ്ങിയ ഓട്ടമാണ്‌.



അരമനയു-

മങ്ങാടിയത്രയും തിരഞ്ഞിട്ടും

കണക്കൊത്തു വരുന്നില്ല.



പതിവുകാരും

പഴമക്കാരുമേറ്റിട്ടും

അളവൊത്തു വരുന്നില്ല.



അടുക്കളയുരപ്പുര

കുളിക്കടവുകളൊരുങ്ങീട്ടും

അഴകുമൊത്തു വരുന്നില്ല.



ആശയറ്റു പിൻവാങ്ങുമ്പോൾ

പടിപ്പുര തുറന്നുവരുന്നുണ്ട്

ആദ്യജാതയുടെ ചിരി.



ഇപ്പോൾ ഞങ്ങൾക്കിടയിൽ

കുസൃതിയുടെ തിരക്കില്ല.



ഉള്ളതൊരൈഡിയായുടെ തിളക്കം.




വെറുമൊരു മാംസദൂരത്തിൽ !



5 comments:

സൗഗന്ധികം said...

പെരുത്ത നിയമങ്ങൾ നില്ക്കുകയല്ലേ
മുടിഞ്ഞ നൂല്പ്പഴുതുകളുമായ്...
വെട്ടാതെ നീചമാം മാംസപിണ്ഡങ്ങളെ...!

കവിത കൊള്ളാം...

ശുഭാശംസകൾ......

മാധവൻ said...

ആണായിപ്പിറന്നതിലപമാനവും,പെണ്ണായിപ്പിറക്കാഞ്ഞതിലാശ്വാസവുമായി നപുംസകസാക്ഷിത്വം..
അകംപുറം ദഹിക്കുന്നു..

ശശികുമാര്‍, കവിത അതിന്റെ ധര്‍മം ചെയ്യുന്നു.

AnuRaj.Ks said...

കവിത വളരെ നന്നായി.....കാമവെറിക്കായി സ്വന്തം മകളെപ്പോലും ഇരയാക്കുന്ന നീചരായ മനുഷ്യരുടെ ലോകം....പവിത്രമായ രക്ത ബന്ധങ്ങള് പോലും ഇല്ലാതെ പോകുകയാണോ.....

ചന്ദ്രകാന്തം said...

പേടിക്കണം.. തൊട്ടു നില്‍ക്കുന്ന വായുവിനെപ്പോലും..!

ഭാനു കളരിക്കല്‍ said...

നീചപര്‌വ്വത്തിലെ ആട്ടങ്ങള്‍ നെഞ്ചു പിളര്‍ക്കുന്നു.