Sunday, February 24, 2013

പെട്ടി



വീട്ടിലേക്കവധിയ്ക്കു പോകുമ്പോൾ


കരുതിവയ്ക്കുന്നുണ്ട്,

ചില സുഗന്ധങ്ങൾ.

കാടുപൂക്കുന്നതെങ്ങനെയെന്ന്

കുഞ്ഞുങ്ങളുമൊന്നറിയണം.



പെട്ടിയിലാകെ വിതാനിച്ചിടുന്നുണ്ട്

പല വർണങ്ങളും വരകളും.

ഉടഞ്ഞുപോയ മഴവില്ലുകളെയൊക്കെ

ഉണ്മ തേച്ചൊന്നു പുതുക്കണം.



ഉള്ളറയിലാകെ അടുക്കിവയ്ക്കുന്നുണ്ട്

പല നാടുകളുടെ രുചികളും.

ക്ഷുധാതുരമായ ചില കൂട്ടുകൾക്ക്

കനിവു ചേർത്തൊന്നു വിളമ്പണം.



ഒടുക്കം,

ആളുമനക്കവുമൊതുങ്ങി

നീ മാത്രമാകുന്ന വേളയിൽ

ഉണക്കമുന്തിരിയുടെ വെളിവുമാത്രം

ബാക്കി .



വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.



11 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരം.അര്‍ഥവത്തം.മനസ്സിലും വീടുകളിലില്ലാത്ത എന്തെല്ലാം രുചികള്‍ ,വര്‍ണ്ണങ്ങള്‍ , സുഗന്ധങ്ങള്‍

ജെപി @ ചെറ്റപൊര said...

വീട്ടിലേക്കവധിയ്ക്കു പോകുമ്പോൾ


കരുതിവയ്ക്കുന്നുണ്ട്,

ചില സുഗന്ധങ്ങൾ.

കാടുപൂക്കുന്നതെങ്ങനെയെന്ന്

കുഞ്ഞുങ്ങളുമൊന്നറിയണം.



..അറിയണം ...അറിയിക്കണം

സൗഗന്ധികം said...

വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.

അതേയതെ. പെട്ടിക്കുള്ളിലെ വർണ്ണങ്ങളും,സ്വപ്നങ്ങളും,സുഗന്ധവുമൊന്നും അവനുള്ളതല്ലല്ലോ, അല്ലേ..? പെട്ടി കെട്ടുമ്പോഴും..പൊട്ടിക്കുമ്പോഴും

ഒത്തിരി ഇഷ്ടമായി.

ശുഭാശംസകൾ....

Neelima said...

നല്ല കവിത.

Dhanesh... said...

മനോഹരം !

AnuRaj.Ks said...

ഉണക്കമുന്തിരി തരുന്ന ആ വെളിച്ചമേ....

ajith said...

മനോഹരം ഈ പെട്ടി

drpmalankot said...

വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.

നല്ല ആശയം, അവതരണം - തികച്ചും അര്‍ത്ഥവത്തായത്. വളരെ ഇഷ്ടപ്പെട്ടു.
http://drpmalankot0.blogspot.com

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

സുപ്രഭാതം !

എത്ര മനോഹരം, ഈ പെട്ടിയൊരുക്കല്‌ !

ഹൃദ്യം ! അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു

മാധവൻ said...

നീ മാത്രമാകുന്ന വേളകളില്‍ .. വെയിലുരുകിയുറഞ്ഞ ചില മധുരങ്ങള്‍

ശശികുമാര്‍,,, കവിതയുടെ കാമുകാ ...
എത്ര മനോഹരം നീയുമവളും തമിലുള്ള പ്രണയം ..

നാട്ടിലേക്ക് എന്നാണ്‌ ??

ഞാന്‍ പോകുന്നുണ്ട് അടുത്ത്

Vinodkumar Thallasseri said...

വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.

മനോഹരം.