Monday, December 22, 2014

വെളിവ്

കനകത്തിലോ
ശിലയിലോ
ദാരുമനസ്സിലോ
കുറഞ്ഞപക്ഷം
കുഴമണ്ണിലെങ്കിലുമോ

പകർത്തിസൂക്ഷിക്കണമെന്നു
കരുതിയതാണ്,
നമ്മുടെ കൂട്ടിനെ.

അവസാനം
അതുമാറ്റി.

സ്ഥാവരങ്ങളെപ്പൊതിയുന്ന
അവിരാമനിശ്ശബ്ദതയിൽ
പരസ്പരം
നാം
മറന്നുപോയെങ്കിലോയെന്നു പേടി.

അതുവേണ്ട.

ഒടുക്കം,
ഒഴുക്കുനീറ്റിന്റെ
ശുഭ്രപാളികളൊന്നിൽ

വെടിപ്പോടെ
വരഞ്ഞിട്ടു.

എന്നെങ്കിലും
നമ്മളെത്താതിരിക്കുമോ

സമുദ്രാന്തർഗ്ഗതത്തിലെ
വീട്ടിലും

വെളിവിലും.

4 comments:

Anonymous said...

ജലത്തില്‍ അവളുടെ നാമം കുറിക്കുവാന്‍ തോന്നിയത് നല്ലത്.
മനോഹരമായ കവിത ചെറുതെന്ഗിലും.

AnuRaj.Ks said...

ആ വെളിവില്‍ നമ്മള്‍ എത്താതിരിക്കില്ല...

ajith said...

ജലത്തില്‍ നിന്ന് ജീവന്‍ ഉണ്ടായി

Bipin said...

ജല രേഖകൾ ആകുന്ന ഓർമ്മകൾ. കവിത കൊള്ളാം.