Friday, June 4, 2010

എനിക്കു വേണ്ടത്‌

വീടു പൊളിച്ചുമാറ്റുമ്പോൾ
കിഴക്കോട്ടു തുറക്കുന്ന ആ വാതിൽ
നില നിർത്തണം.

വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌

തെക്കോട്ടെടുത്ത വാൽസല്യങ്ങളുടെ
ഓർമ്മയ്ക്ക്‌
ആ അറവാതിൽ പൊളിയ്ക്കരുത്‌

നമ്മെ നോക്കിച്ചിരിച്ച നിലക്കണ്ണാടിയും
കൗതുകങ്ങളുടെ കളിവണ്ടികൾ നിറഞ്ഞ
മച്ചിൻ പുറവും
വേണമെനിക്ക്‌..

വേണം, വേണം

തുലാവർഷം തുടംതോരാതെ
കോരിയ
സാന്ത്വനത്തിൻ നടുമുറ്റം

നേരിയ
നിലാപ്പൊന്തയിൽ
നമ്മെക്കാണാതായ പൂമുഖം,
നവരസമാളിയ അടുക്കള.

സ്വാതന്ത്ര്യമെന്നു നാം വിളിപ്പേരിട്ട
കിടപ്പുമുറി.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു )

8 comments:

ഉപാസന || Upasana said...

എന്നപ്പിന്നെ പൊളിക്കണോ??
:-))

Kaithamullu said...

“വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌...“

----
കവിത....അതിന്റെ എല്ലാ ഔന്നത്യങ്ങളോടും കൂടി.
അഭിനന്ദനങ്ങള്‍!

(പിന്നത്തെ വരികള്‍ക്ക് നീറപ്പകിട്ടില്ലാതെ പോയത് ഈ വരികളുടെ ശക്തിയാലാണോ?)

Unknown said...

ശശിയേട്ടാ,അപ്പറഞ്ഞതിലാണ് കാര്യം..ആ രണ്ടുവരികള്‍ വല്ലാതെ പിടയ്ക്കുന്നുണ്ട്!

ഭാനു കളരിക്കല്‍ said...

gruhathurathwaththinte ulsavam. eshtapettu

Vayady said...

കാവാലം നാരായണപണിക്കരുടെ "വില്‍ക്കാനുണ്ടിവിടം" എന്ന കവിത ഓര്‍മ്മ വന്നു. കൊള്ളാം.

അജിത് said...

നല്ല കവിത

LiDi said...

അഭിനന്ദനങ്ങള്‍!

Radha said...

Ente nattile pazhaya tharavadinte ormakal oru vingalayi manassil ehthichu sasiyude varikal.
oro mukkum moolayum namukku priyappettathanu. Pakshe athu nashtamayappol anu - avide oru concrete building vannappol anu- athu njan ithrayum ishtapettirunnu ennu enikku polum manassilayathu.
nalla bhavana sasi .