Sunday, May 1, 2011

അൽഷീമേഴ്സ്

നമ്മുടെ പടിഞ്ഞാറേ മുറിയിലിരിക്കുന്ന
വീട്ടിയലമാരിയില്ലേ?
അതിന്റെ കള്ളറയിൽ പൂട്ടിവച്ച
'അതീവപ്രധാന'മെന്നു മേലെഴുത്തുള്ള
ഫയൽ കാണുന്നില്ല.

അതേ !
നീലച്ചട്ടയ്ക്കുമേൽ
എന്റെ പേരും വിലാസവും സുവർണാങ്കിതമായ
അതു തന്നെ.

ഇന്നലെ മുതൽ അതുകാണുന്നില്ല.

നിത്യേന
പെരുമീൻ പൊട്ടുന്നേരം
ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്.

5 comments:

ബെഞ്ചാലി said...

വിട്ടുപോകുന്ന ഉടമസ്ഥത...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നിത്യേന
പെരുമീൻ പൊട്ടുന്നേരം
ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്.. ഈ വരികളിൽത്തന്നെയുണ്ട് കവിതയുടെ വിലാസം.ആശംസകൾ

the man to walk with said...

ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്...

Best Wishes

SASIKUMAR said...

നന്ദി, വായനയ്ക്കും വാക്കിനും.

sreekumar m s said...

നിത്യേന
പെരുമീൻ പൊട്ടുന്നേരം
ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്.