പിറക്കാതെ പോയവൾ
ഇന്നലെ ചോദിച്ചതാണ്.
'ചന്ത തോറും നടന്ന്
ചായവും ചമയവും വാങ്ങി
ചന്തമിയറ്റിച്ച്
കൈയളന്ന്
കാലളന്ന്
മഴ കാട്ടിത്തന്നതാണോ
അതോ
മഴക്കാഴ്ചയിൽ നിന്ന്
മടക്കിവിളിച്ച്
ഉടലുയർച്ചകൾ നുണഞ്ഞ്
ചന്തമഴിച്ച്
ചമയവും ചായവുമുരിഞ്ഞ്
ചന്ത തോറും നടന്ന് വിറ്റതാണോ
നിന്റെ ശരിക്കുള്ള ജന്മം?'
7 comments:
ഉപഭോക്താക്കളുടെ ശരിക്കണക്കു് ഇനിയും ലഭ്യമല്ലാത്ത ഒരു കുഞ്ഞുടലാണ് കുറെ ദിവസങ്ങളായി പ്രഭാത ഭക്ഷണം.പിതാവു തന്നെ കൂട്ടിക്കൊടുപ്പുകാരനും. എത്ര നിന്ദ്യമാണീ വർത്തമാന കാലം.
''കൈയളന്ന്
കാലളന്ന്
മഴ കാട്ടിത്തന്നതാണോ
അതോ
മഴക്കാഴ്ചയിൽ നിന്ന്
മടക്കിവിളിച്ച്
ഉടലുയർച്ചകൾ നുണഞ്ഞ്
ചന്തമഴിച്ച്
ചമയവും ചായവുമുരിഞ്ഞ്
ചന്ത തോറും നടന്ന് വിറ്റതാണോ
നിന്റെ ശരിക്കുള്ള ജന്മം?'
ശശികുമാര്‍,ലുബ്ധ്മാകുന്നു എന്റെ ഭാഷയും സമയവും.ഒരു കമന്റിട്ട് മറന്നുകളയാനാകില്ല 'ജനകനെയും','പൊതി'യിലെ നിലാവു പരതുന്ന കാരക്കവിരലുകള് പൊതിഞ്ഞെടുത്ത വരികളെയും........'പൊതി' ബ്ലോഗില്‍ ഞാന്‍ ഇതുവരെ വായിച്ചതില്‍ വച്ച് ഏറ്റവും മികച്ച കവിതയാണ് ...എല്ലാ നന്മകളും നേരുന്നു..(രണ്ട് കവിതക്കും കൂടി ഒരു കമന്റിട്ട തെമ്മാടിത്തര്ം ക്ഷമിക്കുക)
വേദന....
പൊട്ടിയ മദച്ചരടില്,
കടിച്ചുപറിച്ച കുരുന്നിലയുടെ
നെഞ്ചു കൊരുത്തിട്ട്
ശിലായുഗത്തിനുപോലും അറിയാത്ത
അഴുകിയ പിന്നാമ്പുറങ്ങളിലേയ്ക്ക്
കുതിയ്ക്കുന്നു കാടത്തം.
"പിറക്കാതെ പോയവൾ"
അവള് പിറക്കാതിരുന്നെങ്കില്‍ എന്നൊരു നിമിഷം....
നീറുന്നു കവേ...
കവിത നന്നായി എന്നു പറയാതിരിക്കാന്‍ ആവില്ല.
എന്തൊരു പ്രതികരണം. ഇങ്ങനെയൊക്കെ ആരെങ്കിലും എഴുതിയില്ലെങ്കിൽ നാം മനുഷ്യരല്ലാതായിപ്പോകും. നല്ല കവിത.
Post a Comment