(ഏഴു ബില്ല്യണ്‍ കഴിഞ്ഞും കുതിയ്ക്കുന്ന ജനനമെന്ന മഹാത്ഭുതത്തിന്)
വെടിയൊച്ചയുടെ ഞെട്ടലില്‍
ചിതറിയോടിയതറിയാം.
നീണ്ടുമെലിഞ്ഞ കാലുകളില്‍ക്കുതിച്ച്
ഓടിയോടി
മറുകരയെത്തുമ്പോള്‍
ഒന്നാമനെക്കാത്ത്
നീ നില്‍പ്പുണ്ട്.
'എന്റെ പൊന്നേ'യെന്ന്
മാറോടണച്ചലിയിക്കും മുമ്പ്
നീ പറയുന്നതെനിക്കു കേള്‍ക്കാം.
'പിറവിയുടെ നിമിഷമാണ്'.
3 comments:
നല്ലത്...
എന്റെ പൊന്നേയെന്ന് മാറോടണയ്ക്കുന്നത് .. നന്നായി.
മനോജ് ഭാസ്കര്‍,ശ്രീനാഥന്‍ വായനയ്ക്കും, കമന്റിനും നന്ദി.
Post a Comment