Monday, December 12, 2011

ഒന്നാമന്‍

(ഏഴു ബില്ല്യണ്‍ കഴിഞ്ഞും കുതിയ്ക്കുന്ന ജനനമെന്ന മഹാത്ഭുതത്തിന്‌)



വെടിയൊച്ചയുടെ ഞെട്ടലില്‍
ചിതറിയോടിയതറിയാം.

നീണ്ടുമെലിഞ്ഞ കാലുകളില്‍ക്കുതിച്ച്‌
ഓടിയോടി
മറുകരയെത്തുമ്പോള്‍

ഒന്നാമനെക്കാത്ത്‌
നീ നില്‍പ്പുണ്ട്‌.

'എന്റെ പൊന്നേ'യെന്ന്
മാറോടണച്ചലിയിക്കും മുമ്പ്‌
നീ പറയുന്നതെനിക്കു കേള്‍ക്കാം.

'പിറവിയുടെ നിമിഷമാണ്‌'.

3 comments:

മനോജ് കെ.ഭാസ്കര്‍ said...

നല്ലത്...

ശ്രീനാഥന്‍ said...

എന്റെ പൊന്നേയെന്ന് മാറോടണയ്ക്കുന്നത് .. നന്നായി.

SASIKUMAR said...

മനോജ്‌ ഭാസ്കര്‍,ശ്രീനാഥന്‍ വായനയ്ക്കും, കമന്റിനും നന്ദി.