രാത്രിവണ്ടിയുടെ അവസാനത്തെ മുറിയാണു നീ.
പകുതിയിലേറെയിടം ആശംസാക്കാര്‍ഡുകള്‍ക്കും
ബാക്കി യാത്രികര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.
ഓടിക്കിതച്ച് വണ്ടിയൊരിടത്തു വന്നുനില്‍ക്കുന്നുണ്ട്.
മഹാകവിയുടെ പേരുള്ള അതേ സ്റ്റേഷന്‍.
അതെ പുഴ.
ആവര്‍ത്തനം പോലെ,
പ്രാര്‍ത്ഥനയുടെ മുഖലാവണ്യമുള്ളൊരുവള്‍
ഇരുളിലേക്കിറങ്ങുന്നുണ്ട്.
പിന്‍പറ്റിയൊരുവനും.
മുറിഞ്ഞുപോയൊരു വിളി കേള്‍ക്കാന്‍
കാത്തിരുന്നവരോട്
ഞാന്‍ പറഞ്ഞു.
ഇക്കുറി മരണത്തിന്റെ പെരുക്കമില്ല.
പകരം പിറവിയുടെ കരച്ചില്‍.
അവസാനമുറിയിലേക്ക് രശ്മി വിതാനിച്ച്
അത്യുന്നതങ്ങളിലൊരേക താരം.
6 comments:
എല്ലാ നല്ല സുഹൃത്തുകള്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍.
2011 പിരിയുമ്പോള്‍, കണ്ണീരുറവയായി സൌമ്യ-പെങ്ങളായ് പിറക്കാതെ പോയവള്‍.
ഏതു തീവണ്ടിമുറിയും പുഴ മേലെ കടക്കുമ്പോൾ സൌമ്യയെ നാം ഓർത്തു പോകും. വരികളുടെ അമർത്തിപ്പിടിച്ച വിതുമ്പലിൽ ഒരു നാടിന്റെ മാപ്പിരക്കലുണ്ട്. അതെ, കർട്ടൻ വീഴുന്നു, ഒരു വർഷത്തിന്. ആശംസകൾ! താരക സ്നേഹത്തിലേക്ക് വഴി കാട്ടട്ടെ!
നൊമ്പരരശമികള്‍ വിതാനിച്ച് കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്,സൗമ്യയും..
അണഞ്ഞുപോകാത്ത നന്മയുള്ള കവിമനസും..
ശശികുമാര്‍,കവിത നന്നായി..
ക്രിസ്തുമസ് ആശംസകള്‍..
ആശംസകള്‍.
ആശംസകള്‍. ...
ഡിസംബറിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മ
Post a Comment