Tuesday, June 24, 2014

കയർ




ജീവനിൽ നിന്ന്
ബന്ധനത്തിലേക്കുള്ള പാത.

തളിരോ തണലോ ഇല്ലാതെ
വട്ടം ചുറ്റിയതിന്റെയടയാളം.

കണ്ണുകെട്ടി, കഴുമരത്തിലേക്ക്
വിളിച്ചതിന്റെയോർമ്മ.


ചില രസികർക്കാകട്ടെ
ഇത്,
സ്വാതന്ത്ര്യത്തിലേക്കുള്ള കവിത.

ശ്രദ്ധയോടെ നൊമ്പര-
ക്കുരുക്കിട്ട്
ആളുയരത്തിൽ നിന്നൊരാമുഖം.

നിലയില്ലാതെ മുങ്ങിപ്പിടയുന്ന
വരികളുടെ നാനാർത്ഥം.

ഋണമുക്തനായൊരു കവിയെന്ന്
വാതിൽ‌പ്പടിയിലൊട്ടിച്ച
പിന്നുര.

ആയിരം പതിപ്പിറങ്ങുന്ന
അവകാശികളില്ലാത്ത
പുസ്തകം !

4 comments:

സൗഗന്ധികം said...

ബന്ധിക്കാനായി നിർമ്മിച്ച സാധനം
മുക്തിക്കെന്നും കരുതീടുന്നൂ ചിലർ..!!


വ്യാഖാനങ്ങളേറെയുള്ള ജീവിതം വ്യാഖാനങ്ങൾക്കതീതമായ ഇഴ്പിരിയലുകൾക്കു വിധേയമാകുന്നത്‌ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നല്ല കവിത.



ശുഭാശംസകൾ......

ajith said...

ഒറ്റപ്പതിപ്പുമാത്രം ജീവിതം
അവകാശികളില്ലാതെ!!

AnuRaj.Ks said...

Jeevitham kayarin attathe oorakkudukku pole...

Vinodkumar Thallasseri said...

ആയിരം പതിപ്പിറങ്ങുന്ന
അവകാശികളില്ലാത്ത
പുസ്തകം !