Wednesday, April 20, 2011

വരൻ

കെട്ടുപ്രായം കഴിഞ്ഞ പെങ്ങളെ
പൂർണമോദത്തോടെ വരിച്ച്
കയർ പറഞ്ഞു.

" പ്രണയമെന്തെന്നറിയാത്തവൾക്ക്
കരുതിയിട്ടുണ്ടൊരു മുറി.

പര്യങ്കത്തിന്റെ കിറുകിറുക്കലിൽ
ആടിത്തളരാനഞ്ചാറു നിമിഷങ്ങൾ.

അർത്ഥവത്താമൊരു ഞെട്ടലിൻ പരകോടി".

6 comments:

Anurag said...

കവിത നന്നായി

അനില്‍ ജിയെ said...

അര്‍ത്ഥവത്താം ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു !!!
കമന്റില്‍ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ ??

മാധവൻ said...

പര്യങ്കത്തിന്റെ കിറുകിറുക്കത്തില്‍ ആടി ത്തളരുന്ന നിമിഷങ്ങള്‍കിടയിലെപ്പോഴെങ്കിലും....കയര്‍അറുക്കാനൊരു കറിക്കത്തി തേടിയിരിക്കില്ലെ?,ഞെട്ടലിന്റെ പരകോടിക്കു മുന്നെ ഒരു നിമിഷമെങ്കിലും വരനെ വെറുത്തു കാണില്ലെ? കെട്ടുപ്രായം എത്താത്ത ഈ പെങ്ങള്‍.കവിത അനുഭവിച്ചു.y don't you disable the word verification.

രഘുനാഥന്‍ said...

കവിത അര്‍ത്ഥത്താണ് . .ആശംസകള്‍

the man to walk with said...

ഇഷ്ടായി കവിത ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂർ said...

ശക്തമായ കവിത.
കെട്ടുപ്രായത്തിന്റെ
അസ്വസ്ഥജനകമായ
കാലാന്തര യാത്ര
സമുഹ സൃഷ്ടിയാണു
കയറിന്‍ തുമ്പത്തെ
ചോദ്യത്തിനു ഉത്തരം
ചൂണ്ടി കാട്ടുമ്പോള്‍
വിരലതു നീളുന്നതു
നമ്മുടെ നേരെ തന്നെ.