Sunday, May 1, 2011

കോമാളിവണ്ടി

ഒരുവണ്ടികൂടി മാറിക്കയറണം,
വീടെത്താൻ.

ക്ഷുത്തൃഡാദി മേഘങ്ങളിൽപ്പെട്ടുപോയ
ഓമനത്തിങ്കളിനോട്
സ്വഗതമെന്നോണം അമ്മപറഞ്ഞു..

"വരുന്നുണ്ട്
ഓറഞ്ചുകായ്ച്ച നഗരത്തിൽനിന്ന്
മധുരം നിറച്ചുതൂകി നമുക്കുള്ള തീവണ്ടി.

തീക്ഷ്ണഗഹ്വരങ്ങളിൽ നിന്ന് മുക്തിനേടി
നെറ്റിയിലൊരു ദയാസൂര്യനുമായി
നമ്മുടെ പുലരിവണ്ടി."

'ഉപേക്ഷിത' മെന്നെഴുതിവച്ച സ്റ്റേഷനിലെ
വെറുംതിണ്ണയിലിരുന്ന്
അമ്മ പറഞ്ഞുകൊണ്ടിരുന്നു.

"വാടരുത് !
കൂടാരങ്ങളഴിച്ചടുക്കി
‘സ്വാതന്ത്ര്യം
പകൽ
സ്വാതന്ത്ര്യ’മെന്നു കുടുകുടെച്ചിരിച്ച്
വരുന്നുണ്ടു നമ്മുടെ കോമാളിവണ്ടി."

3 comments:

Anurag said...

കൊള്ളാം നല്ല വരികള്‍

സന്തോഷ്‌ പല്ലശ്ശന said...

മുഴുവനായി വായിച്ചെടുക്കാന്‍ പറ്റിയില്ല... എന്റെ പിഴ....

SASIKUMAR said...

വായനയ്ക്ക്‌ നന്ദി. എഴുതുന്നതിനേക്കാൾ പ്രയാസം തന്നെയാണ്‌ വായിക്കുന്നതും പറയുന്നതും.