Monday, May 30, 2011

ഡീൽ

ശുദ്ധമായ സ്വർണത്തിൽ തീർത്ത
ഈ പഞ്ജരം
വിൽപനയ്ക്കാണ്.

മുത്തച്ഛന്റെ കാലത്തേ ഉള്ളത്.

പുതിയ വീട്ടിലെ സ്ഥലപരിമിതി കാരണം
വിൽക്കാമെന്നു വച്ചു.

ശിൽപചാരുതയുടെ പൂർണത കൈവന്ന ഇതിന്
മോഹവിലയൊന്നുമില്ല.

സ്വർണത്തൂക്കത്തിന്റെ,
നടപ്പുനിരക്കു പ്രകാരമുള്ള
വില തന്നാൽ മതി.

ഒന്നുപറയാൻ വിട്ടു.

രാമായണം ഹൃദിസ്ഥമാക്കിയൊരു
പെൺകിളി ഇതിലുണ്ട്.

അതു തികച്ചും സൗജന്യമാണു നിങ്ങൾക്ക്.

ഒരിടപാടായാൽ ചില നീക്കുപോക്കുകൾ വേണ്ടേ ?

4 comments:

ചന്ദ്രകാന്തം said...

മാറ്ററിയാത്തിടത്തോളം വില്പ്പനച്ചരക്കിനോട്‌ മമത വേണ്ടല്ലോ..

Anurag said...

എത്ര വേണം

ഒരില വെറുതെ said...

ഡീല്‍ മറ്റൊരു ലോകമാണ്.
സറ്റയറിന്റെ, ബ്ലാക് ഹ്യൂമറിന്റെ സാധ്യതകള്‍.
വിറ്റു തീര്‍ക്കാന്‍ മാത്രമുള്ള അനേകം കാര്യങ്ങളുടെ
ആന്റിക് ഷോപ്പ് മാത്രമാണിപ്പോള്‍ നാമെന്ന്
ഓര്‍മ്മപ്പെടുത്തുന്നത്.
തെരുവു വില്‍പ്പനക്കാരന്റെ ആഖ്യാനം പോലെ
ലളിതമായി ആഞ്ഞു കൊത്തുന്നു
വാക്കിന്റെ പത്തി.
അപാരതയിലെ ഈയിലക്കു മാത്രം
നല്‍കാനാവുന്ന വരികള്‍ക്ക് കണ്ണോര്‍ക്കുന്നു

SASIKUMAR said...

നന്ദി ! ചന്ദ്രകാന്തം,അനുരാഗ്‌,ഒരിലവെറുതേ- ബ്ലോഗ്‌ വായനയ്ക്കും നല്ല വാക്കിനും.