ഉണ്ട്, ചില വള്ളികൾ
നെഞ്ചകത്തേക്കിറ്റ് ചാഞ്ഞു പടർന്ന്
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ.
ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്
അഴൽപരത്തി ചിലപ്പോൾ
നിദ്രതൻ മേൽമൂടി തെല്ലുമാറ്റി
നമ്മെയാകെ ഭ്രമിപ്പിക്കു-
മാടിമഴപ്പൂക്കൾ.
ഇനിയുണ്ട്, മറ്റുചിലർ
പച്ചവേനൽ പോലെ
നമ്മെദ്ദഹിപ്പിച്ച്
എത്രപുണർന്നിട്ടുമെത്രയോ
കണ്ടിട്ടുമൊഴിയാതെ തുള്ളുന്ന ബാധകൾ.
എത്രപുനർജ്ജനി നൂഴ്ന്നിട്ടുമു-
ള്ളിനെ ചുറ്റിവരിഞ്ഞുകിടക്കുന്ന നൂലുകൾ.
ഏതുഹൃദന്തത്തിൽ നിന്നാണിവയുടെ
വരവെന്നു-
മേതു ഗദ്ഗദത്തികവാണിവയുടെ
യിത്തിരിപ്പൂങ്കുലയെന്നും
നാമത്ഭുതം കൊണ്ടുതുളുമ്പുന്നനേരവും
വേലിത്തലപ്പിനെ-
യരമതിൽക്കോണിനെ-
യാനന്ദനിർഝരി കൊണ്ടുപൊതിഞ്ഞിവർ.
9 comments:
താളമുള്ള വായന!
വിതയുള്ള വരികളും....
ഇനം തിരിയുന്ന
സൌഹൃദ വള്ളികള്‍...
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ...
ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്...
സ്കൂളിലെ മലയാളം ക്ലാസുകളില്‍ കേട്ടുമറന്ന പഴയ ക്ലാസിക് കവിതകളെ ഓര്‍മ്മിപ്പിക്കുന്നു ശശികുമാറിന്റെ മനോഹരമായ കവിതയുടെ ഭാഷയും , ഈണവും.കവിതക്കും,കവിക്കും നന്മകളുണ്ടാകട്ടെ..
ഉള്ളിനുള്ളിലേക്കു വേരാഴ്ത്തുന്ന
ചിന്തയുടെ പല പടര്‍പ്പുകളുണ്ട്
താങ്കളുടെ ഓരോ കവിതയിലും .
ഇതിലുമതെ. ജീവിതത്തില്‍ പടര്‍ന്നും
പടരാതെയും പലരും നിറസാന്നിധ്യമായ
അനേകം കാലങ്ങള്‍ വായിപ്പിക്കുന്നു
ഓരോ വള്ളിപ്പടര്‍പ്പും...
ഉണ്ട്
ചില വാക്കുകള്‍
ചില നോക്കുകള്‍
അപാരതയില്‍ നിന്നും
ഒരു സുന്ദരകല്പ്പനപോല്
പൊഴിഞ്ഞും
ഓര്‍മ്മകളില്‍
ആനന്ദഭൈരവി പാടിയും
നല്ല ആഴമുള്ള വരികള്‍ .... ഹൃദയത്തില്‍ പടര്‍ന്നു കയറുന്നു ഈ സൌഹൃദ വള്ളികള്‍ ...!
(pls remove the word verification)
അപ്പോൾ ഉണ്ട് ചില കവിതകൾ, മനസ്സിൽ പടർന്നേറുന്ന കുഞ്ഞു സുമലതകൾ!
വള്ളിപ്പടർപ്പിനിടയിൽ വന്ന് സൗഹൃദം പകുത്തതിന് നന്ദി, പ്രിയ ചെമ്മാടൻ,മൊയ്തിൻ അങ്ങാടിമുകർ,ജുനൈത്,വഴിമരങ്ങൾ,ഒരില,അനിൽ,കുഞ്ഞൂസ്,ശ്രീനാഥൻ.
മനസ്സ് നിറഞ്ഞു.
Post a Comment