തീരെ മറന്നുകളഞ്ഞ
ഒന്നുരണ്ടു സൗഹൃദങ്ങൾ
വിരസമായ് പോയെങ്കിലും
മധുരം വിടാത്തൊരു പ്രണയം
രസമുന്തിരികളുടെ ബാക്കിവന്ന ശരീരം
വീടുപൂട്ടിയിറങ്ങുമ്പോൾ
ഇത്രയുമാണകത്തുണ്ടായിരുന്നത്.
വ്യാഴവട്ടത്തെ പ്രവാസം കഴിഞ്ഞ്
ഇന്നു വീണ്ടും മുറിതുറന്നുകയറുമ്പോൾ
കഴുത്തോളം ലഹരിപതയുന്നൊരു
വനവഹ്നി-
യെതിരേൽക്കുകയാണെന്നെ.
അനേകം വേനലുകളിലും
മഴയിലും
വസന്തത്തിലുമഭിരമിച്ച്
അടക്കംവന്ന
വീഞ്ഞിന്റെ മണം
പൊതിഞ്ഞുപിടിക്കയാണെന്നെ.
2 comments:
എത്ര മരണങ്ങളാണ് ഒരു വീഞ്ഞില്‍.
എത്ര ഓര്‍മ്മകള്‍.
പല മുന്തിരികളുടെ പ്രണയ കാലം.
മരണത്തിലും ഒന്നായി മണ്ണടരുകളില്‍
ഏറെ കാലത്തെ നിദ്ര.
എല്ലാ പ്രണയങ്ങളും എല്ലാ മരണങ്ങളും
ചേര്‍ന്ന് ഒടുക്കമൊരു തുള്ളി വസന്തം.
വീര്യമുള്ള തുള്ളി!
Post a Comment