Sunday, November 24, 2013

കണ്ടവരുണ്ടോ ?




കുറച്ചു കാലമായി
കാണാതായിരിക്കുന്നു

എനിക്കു പ്രിയപ്പെട്ട
ഓർമ്മകളിലൊന്നിനെ.

നെഞ്ചിലേക്കുന്നം പിടിയ്ക്കുന്ന
വേട്ടക്കണ്ണുകൾ,
തിരിച്ചറിയാനെളുപ്പമുണ്ട്.

ശരവേഗമാർജ്ജിയ്ക്കാൻ പാകത്തിൽ
കോതി വച്ചൊരുടൽ ഭംഗി,
കണ്ണിൽ‌പ്പെടാതിരിയ്ക്കില്ല.

പഴക്കം ചെന്ന
പാണ്ടൻ നിറം.

സർവ്വോപരി,
വിധേയന്റെ
വിനീത പദചാരുത.

പനിമതി വിരുന്നെത്തിയ
രാവുകളൊന്നിൽ
വട്ടംചുറ്റി കരഞ്ഞതോർമ്മയുണ്ട്.

അതുകഴിഞ്ഞ്,
ചങ്ങലയോടഴിഞ്ഞു പോയതാകണം.

എനിക്കു പ്രിയപ്പെട്ട
ഓർമ്മകളിലൊന്നിനെ
കാണാതായിരിക്കുന്നു.

ജീവനോടോ
അല്ലാതെയോ
കണ്ടുപിടിച്ചുതരുന്നവർക്ക്

കൈനിറഞ്ഞു
സമ്മാനം !


5 comments:

AnuRaj.Ks said...

Marannu poyenno...kallam..
Ithiri mumpe koodi orthathanallo.
.

ajith said...

വിവരം തരുന്നവര്‍ക്ക് തക്കപ്രതിഫലം കൊടുക്കുന്നതാണ് എന്നുകൂടെ ചേര്‍ക്കണമായിരുന്നു. (ഭാവനയും ആവിഷ്കാരവും അസ്സലായിട്ടുണ്ട് കേട്ടോ)

ബൈജു മണിയങ്കാല said...

ജീവനോടെ തന്നെ ആയിക്കോട്ടെ മരിച്ച ഓർമകൾക്ക് എല്ലാം മറവിയുടെ ഒരേ മുഖചായ ആയതു കൊണ്ട് തിരിച്ചറിയാൻ പറ്റില്ല
നല്ല ആഖ്യാനം

Vinodkumar Thallasseri said...

എനിക്കു പ്രിയപ്പെട്ട
ഓർമ്മകളിലൊന്നിനെ
കാണാതായിരിക്കുന്നു.

സൗഗന്ധികം said...

കണ്ടാൽ അറിയിക്കാം കേട്ടോ? :)

നല്ല കവിത.ഇഷ്ടമായി.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ....