Friday, May 28, 2010

അസ്തമയക്കാഴ്ചകൾ

വൃദ്ധസദനത്തിലെ മേശമേൽ
അസ്തമയത്തിന്റെ ഒരു കിരണം
അരും കാണാതെ കിടന്നു

പേലവമായ
അതിന്റെ പുറന്തോടിനു മേൽ
കാലത്തിന്റെ സ്വർണ്ണനൂലുകൾ

ഒടുക്കം
ചായപ്പാത്രം എടുക്കാൻ വന്ന
പരിചാരകനാണതു കണ്ടെത്തിയത്‌.

വികാരഭേദമേതുമില്ലാതെ
അയാളതു
ചവറ്റു വീപ്പയിലിട്ടു.

1 comment:

ഉപാസന || Upasana said...

ബ്ലോഗ് ഹെഡര്‍ ഫോട്ടോ കുളിരണിയിക്കുന്നു
:-)