Sunday, April 10, 2011

ബയോഡാറ്റ

ബയോഡാറ്റ
കുടിച്ചുവറ്റിച്ച സമുദ്രങ്ങളേയും
അമ്പരന്നുമാത്രം ദർശിച്ച മിന്നൽപ്പെരുക്കങ്ങളേയും
സമഗ്രമായി വിവരിച്ച്

ഒപ്പിട്ടുനിർത്തിയ
സത്യവാങ്മൂലമായിരുന്നു,
ചിലനാൾ മുമ്പുവരെ.

ഒരിക്കലും തുളുമ്പാതെ,
മഴയെ നിരന്തരം ധ്യാനിച്ച്
അത്-
ഭവസാഗരം നീന്തിക്കടന്നു.

ഇപ്പോളതൊക്കെ മാറി.

മഴയിരമ്പത്തിലേക്ക്
മനസ്സുപകർത്തി
മന്ത്രമൂതുകയാണ് പതിവ്.

അനന്തരം
നിലാവിലൊലിച്ചൊലിച്ച്
അത്
കടൽകടന്നുപോകും.

4 comments:

M.A Bakar said...

all the best ..

ഒരില വെറുതെ said...

ആദ്യ നാലുവരികള്‍ മനോഹരം.
മറ്റു വരികള്‍ അനാവശ്യമെന്നു തന്നെ തോന്നും
ചില വായനകളില്‍. നന്നായി

Anonymous said...

GOOD!

Arafath Yasar said...

good